Breaking News

കാരാട്ട് ടാഗോർ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു


പരപ്പ : കാരാട്ട് ടാഗോർ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു. കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.എൻ ബാബു അധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനുമായ സതീഷ്എം.കെ മുഖ്യപ്രഭാഷണം നടത്തി. വായനശാല വൈസ് പ്രസിഡന്റ് ആബിദ അസീസ്, കെ.സുരേശൻ ,സുധീഷ് ചന്ദ്രൻ , എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതവും ദിവ്യ റെജി നന്ദിയും രേഖപ്പെടുത്തി. അക്ഷര കരോൾ സംഘത്തോടൊപ്പം പഞ്ചായത്തംഗം ടി.എൻ. ബാബു, വായനശാല വൈസ്.പ്രസിഡന്റ് ആബിദ അസീസ്, ലൈബ്രേറിയ ദിവ്യ റെജി, യുവജനവേദി സെക്രട്ടറി സുധീഷ് ചന്ദ്രൻ ,പ്രസിഡന്റ് മനു എം, വായനശാല സെക്രട്ടറി ഗിരീഷ് എന്നിവർ വീടുകളിൽ ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി നൽകുവാൻ നേതൃത്വം നൽകി.

No comments