മൂന്നാഴ്ച മുമ്പ് ഗൾഫിലേക്ക് പോയ ആൾ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു കാസർഗോഡ് ബന്തിയോട് സ്വദേശിയാണ്
കാസർകോട്: മൂന്നാഴ്ച മുമ്പ് ഗൾഫിലേക്ക് പോയ ആൾ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. ബന്തിയോട്, പെർമുദെ പെട്രോൾ പമ്പിനു സമീപത്തെ അന്തുഞ്ഞിയുടെ മകൻ ആദം കുഞ്ഞി (49)യാണ് സൗദി അറേബ്യയിലെ റിയാദിൽ മരിച്ചത്. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: റംല. മക്കൾ: തസ്നിം, ഫാത്തിമത്ത് റിഫ, സമീമ. സഹോദരങ്ങൾ: അഹമ്മദലി, അബ്ദുൽഅസീസ്, അബ്ദുൽ ലത്തീഫ്, സൈനബ, ആയിഷ, സക്കീന, സാഹിദ.
No comments