Breaking News

കാസർകോടിന് എയിംസ്: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഗവർണർക്ക് നിവേദനം നൽകി

കാഞ്ഞങ്ങാട്: ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥ മൂലം ദുരിതം അനുഭവിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതരടക്കമുള്ള  പതിനായിരക്കണക്കിന്  രോഗികൾക്ക് ആശ്വാസമേകാൻ ഉതകുന്ന ആശുപത്രി സംവിധാനങ്ങൾ ഇല്ലാത്ത കാസറഗോഡ് ജില്ലയുടെ ആരോഗ്യ പരിപാലനത്തിന്  കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കാസറഗോഡ് ജില്ലയിൽ അനുവദിച്ച് കിട്ടുന്നതിന്നായി സർക്കാരുകളോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ സമരസമിതി ചെയർമാൻ ഡോ. ഖാദർ മാങ്ങാട് കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ക്ക് നിവേദനം നൽകി.

കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, സെക്രട്ടറി സിസ്റ്റർ ജയ ആൻ്റോ മംഗലത്ത്, സമരസമിതി ട്രഷറർ എ. ഹമീദ് ഹാജി, അശോക് കുമാർ. ബി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. വിഷയം പഠിച്ച് വേണ്ടത് ചെയ്യാമെന്ന് ഗവർണർ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

No comments