Breaking News

േരള എൻ ജി ഓ യൂണിയൻ യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു


കേരള എൻ ജി ഒ യൂണിയൻ നീലേശ്വരം കിഴക്ക് യൂണിറ്റ് സമ്മേളനം നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

യൂണിറ്റ് പ്രസിഡണ്ട് സാവിത്രിയുടെ അധ്യക്ഷതയിൽ എൻജിഒ യൂണിയൻ കാസർഗോഡ് ജില്ലാ ജോ.സെക്രട്ടറി ജഗദീഷ് വി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഭരതൻ സ്വാഗതം പറഞ്ഞു. 

യൂണിറ്റ് ഭാരവാഹികളായി സാവിത്രി ( പ്രസിഡൻറ് ), രഞ്ജിത്ത് പി (വൈസ് പ്രസിഡൻറ്) ബാലകൃഷ്ണൻ എം വി (സെക്രട്ടറി), സുനിൽകുമാർ (ജോ.സെക്രട്ടറി)  എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

No comments