Breaking News

പാണത്തൂരിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ മാലിന്യ കുമ്പാരം ..മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതർ


രാജപുരം : പനത്തടി പഞ്ചായത്തിലെ സുള്ള്യ വട്ടക്കയം റൂട്ടിൽ പുഴയുടെ സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യ കുമ്പാരം നിക്ഷേപിച്ചു. മൊബൈൽ ഷോപ്പുകളിലെ കേബിളുകൾ സ്ക്രീൻ, ഗാർഡുകൾ, മറ്റു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ  എന്നിവയാണ് സ്വകാര്യ വ്യക്തിയുടെ വളപ്പിൽ നിക്ഷേപിച്ചത്. അവിടെത്തന്നെ അറവു മാലിന്യങ്ങളും തള്ളിയിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി  ജോസഫ് ഡാനിയൽ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജ, മിനി കുമാരി എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.


No comments