ബസ് ജീവനക്കാരെ ആദരിക്കലും സ്നേഹ കാരുണ്യ യാത്ര ഫണ്ട് ഏറ്റുവാങ്ങലും നടന്നു കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ.പി.നാരായണൻ മൊമെന്റോ നൽകി ജീവനക്കാരെ പൊന്നാട അണിയിച്ചു
കരിന്തളം : സാന്ത്വനരംഗത്ത് കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചു വരുന്ന കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ജനകീയ കൂട്ടായ്മയായ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾക്ക് സഹായവുമായി സ്‌നേഹകാരുണ്യ യാത്ര നടത്തിയ മുണ്ടോട്ട് -ചാളക്കടവ് -കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീ മുത്തപ്പൻ മാനേജ്മെന്റിനെയും ജീവനക്കാരെയും സൊസൈറ്റി ആദരിച്ചു.കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ.പി.നാരായണൻ മൊമെന്റോ നൽകി ജീവനക്കാരെ പൊന്നാട അണിയിച്ചു. അന്നേ ദിവസം ലഭിച്ച 17753/- രൂപ ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റാൻഡ് ഏജന്റ്മാരായ രാജീവൻ, സുധാകരൻ, ജീവനക്കാരായ ജിതേഷ്, ബ്രിജേഷ്, ഷിജു,സൊസൈറ്റി സെക്രട്ടറി നളിനാ ക്ഷൻ, ഡയറക്ടർ മാരായ സി. ഗംഗാധരൻ, ഷിജോ ജോസഫ്, പാലിയേറ്റീവ് ജില്ലാ സെക്രട്ടറി. അജയകുമാർ തുടങിയവർ സംബന്ധിച്ചു.
No comments