തീമാടൻ പ്രകാശനം ചെയ്തു.. രാജ്മോഹൻ നീലേശ്വരത്തിന്റെ നാടക പുസ്തകം തീമാടൻ സിനിമ നാടക നടൻ പ്രമോദ് വെളിയനാട് കവിയും സിനിമ നടിയുമായ സി പി ശുഭയ്ക്ക് നൽകി പ്രകാശനം ചെയ്തു
നീലേശ്വരം: കേരള സംഗീത നാടക അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെ സംഘം പയ്യന്നൂർ അരങ്ങിലെത്തിക്കുകയും നാടക രചനയ്ക്ക് ഭരത് പി ജെ ആൻ്റണി ദേശീയ അവാർഡ്, പി എം താജ് എന്നീ അവാർഡുകൾ ലഭിക്കുകയും ചെയ്‌ത രാജ്മോഹൻ നീലേശ്വരത്തിന്റെ 9-ാമത് നാടക പുസ്തകം തീമാടൻ പ്രകാശനം ചെയ്തു. നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.ജോളി ആർട്സ് ക്ലബ്ബ് സെക്രട്ടറി കെ കെ കുമാരൻ അധ്യക്ഷനായി. പ്രമുഖ സിനിമ നാടക നടൻ പ്രമോദ് വെളിയനാട് കവിയും സിനിമ നടിയുമായ സി പി ശുഭയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഇ പി രാജഗോപാലൻ പുസ്തക പരിചയം നടത്തി. തീമാടൻ പറയുന്നത് സെഷനിൽ വി ശശി സംസാരിച്ചു. മാടൻമോക്ഷത്തിലെ മാടൻ ജയചന്ദ്രൻ തകഴിക്കാരൻ, സേതു ബങ്കളം, ഉദിനൂർ ബാലഗോപാലൻ, കെ പി കൃഷ്ണൻ, പി വി രാജൻ, എം വിജയൻ ,അതീഖ് ബേവിഞ്ച, എന്നിവർ സംസാരിച്ചു. രാജ് മോഹൻ നീലേശ്വരം മറുമൊഴി പറഞ്ഞു. പി സി രാജൻ സ്വാഗതവും കെ കെ നാരായണൻ നന്ദിയും പറഞ്ഞു. മുഖം തന്നെ മുഖംമൂടിയാകുന്ന സത്യാനന്തര കാലത്ത് ജീവിതത്തെ മരണം കൊണ്ട് വിചാരണ ചെയ്യുന്നു തീമാടൻ. കൺകെട്ടും നുണപ്പെരുക്കങ്ങളും അതിശയ കഥകളു ടേയും അവാസ്‌തവങ്ങളുടേയും പ്രേതലോകം സൃഷ്ടിക്കുമ്പോൾ രജ്ജു സർപ്പയോഗത്തിന്റെ ഭ്രമകൽപനകളിൽ പ്രേക്ഷകരേയുമെത്തിക്കുന്ന നാടകമാണ് തീമാടൻ.
No comments