Breaking News

എളേരി ഗവണ്‍മെന്റ് കോളേജിനെ ബന്ധിപ്പിച്ചുള്ള കെ എസ് ആർ ടി സി ബസ് സർവീസ് ചൊവ്വാഴ്ച മുതൽ പുനസ്ഥാപിക്കുമെന്ന് KSRTC അധികൃതർ


ഭീമനടി : എളേരി ഗവണ്‍മെന്റ് കോളേജിനെ ബന്ധിപ്പിച്ചുള്ള കെ എസ് ആർ ടി സി ബസ് സർവീസ് ചൊവ്വാഴ്ച മുതൽ പുനസ്ഥാപിക്കുമെന്ന് KSRTC അധികൃതർ അറിയിച്ചു. 

ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ ഗതാഗതവകുപ്പ് മന്ത്രിക്കും, കെ.എസ്.ആർ.ടി.സി. അധികൃതർക്കും നേരത്തെ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിരവധി കാലത്തെ നാട്ടുകാരുടെയും, വിദ്യാർത്ഥികളുടെയും, കോളേജ് അധികൃതരുടെയും കാത്തിരിപ്പിന് ഇതോടെ വിരാമമാവുകയാണ്. 

പയ്യന്നൂർ ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന പ്രസ്തുത സർവീസ് വൈകുന്നേരം 4.30ന് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ദേശീയപാതയിലൂടെ കാഞ്ഞങ്ങാട് വഴി 6.40 ന് കാസർകോട് എത്തിച്ചേരും. ഇതിനുശേഷം 7.30ന് കാസർഗോഡ് നിന്നും പുറപ്പെട്ട് 10.50 ന് കണ്ണൂരിൽ എത്തിച്ചേരുന്ന ബസ്സ് അവിടെ ഹാള്‍ട്ട്ചെയ്ത് ജനശതാബ്ദി എക്സ്പ്രസിൽ എത്തിച്ചേരുന്ന യാത്രക്കാരെ കൂടി കണക്കിലെടുത്തുകൊണ്ട് രാത്രി 12.20 ന് കണ്ണൂരിൽ നിന്ന് തിരിച്ച് പുറപ്പെടുകയും 1.20ന്  പയ്യന്നൂർ ഡിപ്പോയിൽ എത്തിച്ചേരുകയും ചെയ്യും. ഇതിനുശേഷം രാവിലെ 7 30ന്ചീമേനി മുക്കട വഴി എളേരിയിലേക്കും തിരിച്ച് 9.15 ന് പുറപ്പെട്ടു 11.20ന് പയ്യന്നൂർ ഡിപ്പോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ബസ്സ് സർവീസ് ക്രമപ്പെടുത്തിയിട്ടുള്ളതെന്ന് കെഎസ്ആർടിസി പയ്യന്നൂർ എ.ടി.ഒ. അറിയിച്ചു.

പ്രതിസന്ധിളിൽ നിന്നും കരകയറാനുള്ള മെച്ചപ്പെട്ട ആസൂത്രണവും തീവ്രമായപരിശ്രമവും ഗതാഗത വകുപ്പും  കെഎസ്ആർടിസിയും നടത്തുന്ന ഘട്ടത്തിലാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. സർവീസ് നിലനിർത്താൻ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.


No comments