വെസ്റ്റ് എളേരിയിൽ കോൺഗ്രസ്സിന് കരുത്ത് പകരാൻ പുതിയ നേതൃത്വം
ഭീമനടി : വെസ്റ്റ് എളേരിയിൽ കോൺഗ്രസ്സിന് കരുത്ത് പകരാൻ പുതിയ നേതൃത്വം.വെസ്റ്റ് എളേരി മണ്ഡലത്തിൽ പ്രമോദ് മക്കാക്കോടനാണ് മണ്ഡലം പ്രസിഡൻ്റ്.ഭീമനടിയിൽ ഷെറീഫ് വാഴപ്പള്ളിയും
അഖില കേരള ബാലജനസംഖ്യത്തിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച പ്രമോദ് ബാലജനസഖ്യം യൂണിയൻ പ്രസിഡൻ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കോൺഗ്രസിൻ്റെ മണ്ഡലം വൈസ് പ്രസിഡൻ്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 10 വർഷം വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. നാട്ടിലെ സാമൂഹിക സാംസ്കാരികപരിപാടികളിൽ എല്ലാം പങ്കെടുത്ത് ജനകീയ മുഖം ഉണ്ടാക്കിയ നേതാവ് '
ഷെറീഫ് വാഴപ്പള്ളി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പാർട്ടിയുടെ മണ്ഡലം വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് . നിലവിൽവെസ്റ്റ് എളേരി UDF കൺവീനർ ആണ്. കഴിഞ്ഞ 5 വർഷം വെസ്റ്റ് എളേരിയുടെ ജനപ്രതിനിധിയായിരുന്നു...
No comments