വെള്ളരിക്കുണ്ടിൽ വച്ച് നടത്തപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷന്റെ ഒരുക്കത്തിന്റെ ഭാഗമായി അട്ടപ്പാടി സെഹിയോൻ ധ്യാന ടീം ഒരുക്ക ധ്യാനം നടത്തി
വെള്ളരിക്കുണ്ട് : തലശേരി അതിരൂപതാ തലത്തിൽ വെളളരിക്കുണ്ടിൽ വച്ച് നടത്തപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷന്റെ ഒരുക്കത്തിന്റെ ഭാഗമായി അട്ടപ്പാടി സെഹിയോൻ ധ്യാന ടീം ഒരുക്ക ധ്യാനം നടത്തി. ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം ആ മുഖ പ്രഭാഷണം നടത്തി. ബ്രദർ വിൻസെന്റ്, ബ്രദർ സിനു , ബ്രദർ ജയ്സൻ , ബ്രദർ വിനു എന്നിവർ നേതൃത്വം നൽകി. വിവിധ കമ്മിറ്റി അംഗങ്ങൾ ഇതിൽ സംബന്ധിച്ചു. കൺവെൻഷൻ 30, 31, ഫെബ്രുവരി 1,2,3 എന്നീ തിയതികളിലായി വൈകുന്നേരങ്ങളിൽ 4-30 മുതൽ 9.15 വരെയാണ് നടത്തപ്പെടുന്നത്. സെഹിയോൻ ധ്യാന കേന്ദ്രം വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിലും ടീം അംഗങ്ങളുമാണ് കൺവെൻഷൻ നയിക്കുന്നത്.
No comments