പ്ലാച്ചിക്കര ശ്രീ ദണ്ഡിയങ്ങാനത്ത് ഭഗവതി ക്ഷേത്രം പ്രതിഷ്ഠദിനവും കളിയാട്ട മഹോത്സവത്തിനും കലവറനിറക്കൽ ഘോഷയാത്രയോടെ തുടക്കം
വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര ശ്രീ ദണ്ഡി യങ്ങാനത്ത് ഭഗവതി ക്ഷേത്രം പ്രതിഷ്ഠദിനവും കളിയാട്ട മഹോത്സവത്തിന് കലവറനിറക്കൽ ഘോഷയാത്രയോടെ തുടക്കം. കൂരാംകുണ്ട് സ്കൂളിൽ നിന്ന് ആരംഭിച്ച കലവറ നിറക്കൽ ഘോഷ യാത്ര ക്ഷേത്രത്തിൽ സമാപിച്ചു. ഇന്ന് ക്ഷേത്ര ചടങ്ങുകൾക്കും പൂജകൾക്കും പുറമെ രാവിലെ 11 മണിക്ക് സതീശൻ മാസ്റ്റർ ചിറ്റാരിക്കാലിന്റെ അദ്ധ്യാത്മിക പ്രഭാഷണം നടക്കും. രാത്രി 8 മണിക്ക് കലാമണ്ഡലം ശ്രീനാഥിന്റെ ചക്യാർകൂത്ത് നടക്കും 12 മണിക്ക് കോട്ടേൻ തെയ്യം നാളെ ശനിയാഴ്ച വിവിധ തെയ്യക്കോലങ്ങൾ ക്ഷേത്രത്തിൽ കെട്ടിയാടും. രാത്രി 7.39 കാൽചിലമ്പ് പരിപാടി അരങ്ങേറും. രാത്രി 10 മണിക്ക് കെട്ടിയാടുന്ന പൊട്ടൻ തെയ്യത്തോടെ കളിയാട്ടം സമാപിക്കും. രണ്ടു ദിവസവും ക്ഷേത്രത്തിൽ അന്നദാനവും ഉണ്ടാവും
No comments