Breaking News

കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി ക്ലിനിക്ക് ജീവനക്കാരിയുടെ സത്യസന്ധത


നീലേശ്വരം: കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചു നൽകി സ്വകാര്യ ക്ലിനിക്ക് ജീവനക്കാരിയുടെ സത്യസന്ധത. നീലേശ്വരത്തെ സുധാകർ ഫാർമസി & ക്ലിനിക്കിലെ ജീവനക്കാരി കുവാറ്റിയിലെ ധന്യയ്ക്കാണ് കഴിഞ്ഞ ദിവസം ക്ലിനിക്കിൽ നിന്നും സ്വർണ്ണ കമ്മൽ കളഞ്ഞു കിട്ടിയത്. സ്വർണ്ണം കളഞ്ഞു കിട്ടിയ വിവരം ഉടൻതന്നെ ധന്യ ഉടമയായ നരേഷ് പൈയേ അറിയിച്ചു. തുടർന്ന് കമ്മലിന്റെ ഉടമയായ ബങ്കളത്തെ മഞ്ജുവിനെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. മഞ്ജുവിന്റെ കുഞ്ഞിന്റെ തായിരുന്നു കളഞ്ഞുപോയ കമ്മൽ. ധന്യയുടെ സത്യസന്ധതയെ സ്ഥാപനം ഉടമകളും സഹപ്രവർത്തകരും അഭിനന്ദിച്ചു.


No comments