Breaking News

ബദിയടുക്കയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം


കുംബഡാജെ മൗവ്വാര്‍ ഗോസാഡ ആജിലയില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗോസാഡയിലെ പുഷ്പാവതി (70) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെ അടുക്കള ഭാഗത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന സംശയമാണ് പോലീസ് പ്രകടിപ്പിക്കുന്നത്. വീട്ടിനുള്ളില്‍ പിടിവലി നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിന്റെ ഭാഗത്ത് കരുവാളിച്ച നിലയിലും മുഖത്ത് നഖം കൊണ്ട് മാന്തിയതിന്റെ പാടുകളുമുണ്ട്. വിവരമറിഞ്ഞ് ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


No comments