Breaking News

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മാതൃകയാകുന്ന പനത്തടി സ്വദേശിയായ അബ്ദുൾറഹിമാൻ ഇബ്രാഹിം


പനത്തടി : പനത്തടി റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മാതൃകയാവുകയാണ് പനത്തടി തച്ചറക്കടവ്  താമസിക്കുന്ന അബ്ദുൾ റഹിമാൻ ഇബ്രാഹിം. നിശ്ചിത ഇടവേളകളിൽ തൻ്റെ വീടിന് മുന്നിലൂടെ പോകുന്ന തച്ചറക്കടവ് റോഡിലൂടെ നടന്ന് റോഡരികിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന മിനറൽ വാട്ടർ ബോട്ടിലുകൾ, സിപ്പപ്പ് , ലെയ്സ്,മിഠായി കവറുകൾ തുടങ്ങീയവ തൻ്റെ കുട്ടികളോടൊപ്പമാണ് ശേഖരിക്കുന്നത്. കുട്ടികളായ റന, യൂസഫ് , ഫർഹാൻ എന്നിവർ ബളാംതോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. പൊതു ഇടങ്ങളിൽ കാണുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് നേരെ എല്ലാവരും പിൻതിരിഞ്ഞ് നിൽക്കുമ്പോൾ അബ്ദുൾ റഹിമാനെ പോലുള്ളവരുടെ പ്രവർത്തനം ഏറെ പ്രശംസനീയവും, മാതൃകാപരവുമാണ്. തനിക്ക് കഴിയുന്ന കാലത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത് തുടരാനാണ് അബ്ദുറഹിമാൻ  തീരുമാനിച്ചിരിക്കുന്നത്


No comments