സ്വന്തം വീടെന്ന സച്ചുവിന്റെ സ്വപ്നം സാധ്യമാക്കാൻ നടപടി സ്വീകരിക്കും എം രാജഗോപാലൻ എംഎൽഎ കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പിടി, ഭരതനാട്യം, കേരളനടനം എന്നിവയിൽ എ ഗ്രേഡ് നേടുന്ന കലാകാരനാണ് സച്ചു
ചിറ്റാരിക്കാൽ : സ്വന്തം വീടെന്ന സച്ചുവിന്റെ സ്വപ്നം എത്രയും പെട്ടെന്ന് സാധ്യമാക്കാൻ നടപടി സ്വീകരിക്കും എന്ന് എം രാജഗോപാലൻ എംഎൽഎ കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. തലചായ്ക്കാൻ സ്വന്തമായി വീടില്ലെന്നറിഞ്ഞ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം കലോത്സവ നഗിൽ നിന്ന് സച്ചുവിനും അമ്മ ബിന്ദുവിനും വീട് വെച്ച് നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. സ്നേഹവീടൊരുക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് എം രാജഗോപാലൻ എംഎൽഎയോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് എംഎൽഎ നേരിട്ടെത്തി കുടുംബാംഗങ്ങളെ കണ്ട് വിവരങ്ങൾ തേടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സർക്കാരി ഉന്നതിയിലാണ് സച്ചുവും അമ്മ ബിന്ദുവും കഴിയുന്നത്.ബിന്ദുവിന്റെ ഭർത്താവ് പി ആർ സതീഷ് ആറ് വർഷം മുമ്പ് മരിച്ചു. ഇവരുടെ സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് ഇവർ കഴിയുന്നത്. കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സച്ചു. കഴിഞ്ഞ നാല് വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പിടി, ഭരതനാട്യം, കേരളനടനം എന്നിവയിൽ എ ഗ്രേഡ് നേടുന്ന കലാകാരനാണ്. അമ്മ ബിന്ദു തൊഴിലുറപ്പ് ജോലിചെയ്താണ് മകന്റെ കലയെ പ്രോത്സാഹിപ്പിക്കുന്നത്.കലയോടുള്ള തന്റെ ആസക്തി ഓരോ മത്സരത്തിലും മികവോടെ തെളിയിച്ച ഈ കൊച്ചു കലാകാരൻ. കലോത്സവ വേദിയിൽ വിസ്മയം തീർത്ത സച്ചുവിന് വീട് നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം വെറും വാക്കല്ലെന്ന് തെളിയിക്കുകയാണ് എംഎൽഎയുടെ ഇടപെടലിലൂടെ. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീക്കി സച്ചുവിന് സുരക്ഷിതമായ ഭവനം ഒരുക്കാൻ സർക്കാർ ഒപ്പമുണ്ട് എന്ന് എംഎൽഎ പറഞ്ഞ
No comments