ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് ജനപ്രതിനിധികൾക്ക് പ്ലാച്ചിക്കരയിൽ സ്വീകരണം നൽകി
ഭീമനടി : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് ജനപ്രതിനിധികൾക്ക് പ്ലാച്ചിക്കരയിൽ സ്വീകരണം നൽകി. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എസ് കെ ആദർശ് ഉദ്ഘാടനം ചെയ്തു. അഖിൽ ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് പി വി അനു, വൈസ് പ്രസിഡന്റ് പ്രസീത രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ ടി ജോസ്, പഞ്ചായത്ത് അംഗം കെ സുജിത്ത്, സിപിഐ എം ലോക്കൽ സെക്രട്ടറി പി എം മത്തായി എന്നിവർ സംസാരിച്ചു. ജോസ് സെബാസ്റ്റ്യൻ സ്വാഗതവും പി എ മാത്യു നന്ദിയും പറഞ്ഞു.
No comments