കമ്പല്ലൂർ,ബളാൽ, മാലോം ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ കൊമേഴ്സ് കോഴ്സുകൾ അനുവദിക്കണമെന്ന് എസ്എഫ്ഐ എളേരി ഏരിയ സമ്മേളനം
ഭീമനടി : കമ്പല്ലൂർ, ബളാൽ, മാലോം ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ കൊമേഴ്സ് കോഴ്സുകൾ അനുവദിക്കണമെന് എസ്എഫ്ഐ എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എളേരിത്തട്ട് വി എസ് അച്ചുതാനന്ദൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം ശരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി ആർ സിദ്ധാർഥ് അധ്യക്ഷനായി. പി ശയന രക്തസാക്ഷി പ്രമേയവും സയന ഷൈബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. അജിത്ത് ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രവിഷ പ്രമോദ്, കെ സജീഷ്, ജില്ലാ കമ്മിറ്റി അംഗം അദിചന്ദ് എന്നിവർ സംസാരിച്ചു. വി അപ്പു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : ശിശിര ചന്ദ്രൻ (പ്രസിഡന്റ്), കെ ബി അഭിനന്ദ്, പി പി ലയ (വൈസ് പ്രസിഡന്റ്), അശ്വിൻ രാജ് (സെക്രട്ടറി), അനന്തകൃഷ്ണൻ, സയന ഷൈബു (ജോയിന്റ് സെക്രട്ടറി)
No comments