മദ്യ ലഹരിയിൽ ഓടിച്ച ലോറി അപകടത്തിൽ പെട്ടു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു
പാണത്തൂർ : മദ്യ ലഹരിയിൽ ഓടിച്ച ടോറസ് ലോറി അപകടത്തിൽ പെട്ടു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പാണത്തൂർ താഴെ ബസ്റ്റാന്റിനടുത്ത് ജെ ബി ഫർണിച്ചറിന്റെ സമീപം ഇന്ന് ഉച്ചക്ക് 2.20 നോടെയാണ് സംഭവം. റോഡ് കൺസ്ട്രക്ഷൻ ജോലി എടുക്കുന്ന കുദ്റോളി കമ്പനിയുടെ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി ഓടിച്ചിരുന്ന ഡ്രൈവർ ചെറുപനത്തടി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായ ആൾ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു.
No comments