പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഒപി സമയം കുറച്ചു ; കോൺഗ്രസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി
രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലെ ഒപി സമയം എട്ടുമണി വരെയാക്കിയതിൽ പ്രതിഷേധിച്ച് നാഷണൽ കോൺഗ്രസ് താലൂക്ക് ആശുപത്രിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. മലയോര മേഖലയിലെ ഏക ആശ്രയമായ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലെ ഇപ്പോഴുള്ള ശോചനീയാവസ്ഥ പ്രതിഷേധിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി പ്രകടനം ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, മതിയായ രീതിയിൽ ആശുപത്രി സേവനം നടത്തണമെന്നും, ഡോക്ടർമാരുടെ കുറവ് നികത്തണമെന്നും പൂടങ്കല്ല് നാഷണൽ കോൺഗ്രസ് അധികൃതരോട് ആവശ്യപ്പെട്ടു.
No comments