Breaking News

"Ravi Pillai Academic Excellence Scholarship "ന് അർഹയായ വിപഞ്ചിക സന്തോഷ് പാത്തിക്കര സ്വദേശിനിയും വരക്കാട് വി കെ എസ് എച്ച് എസ് എസ് മുൻ വിദ്യാർത്ഥിനിയുമാണ്


വെള്ളരിക്കുണ്ട് : ഈ വർഷത്തെ "Ravi Pillai Academic Excellence Scholarship " ആയ ഒരു ലക്ഷം രൂപയ്ക്ക് അർഹയായ വിപഞ്ചിക സന്തോഷ്. വരക്കാട് വി കെ എസ് എച്ച് എസ് എസ് മുൻവിദ്യാർത്ഥിനിയാണ്. പഠന രംഗത്തും കലാരംഗത്തും ഉള്ള നേട്ടങ്ങളെ അടിസ്ഥാനമാക്കി നിരവധി സമ്മാനങ്ങൾ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. പ്ലസ്ടു പരീക്ഷയിൽ 1197 /1200 മാർക്ക് കരസ്ഥമാക്കുകയും, Department of Management Studies നടത്തിയ വോയേജർ '24 മത്സരത്തിൽ "ബെസ്റ്റ് മാനേജർ "ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നെഹ്രു ആർട്സ് & സയൻസ് കോളജിൽ രണ്ടാം വർഷ ചരിത്രപഠന വിദ്യാർത്ഥിനിയാണ് . പഠനത്തോടൊപ്പം നൃത്തം, വയലിൻ, ഓട്ടൻതുള്ളൽ എന്നിവയും അഭ്യസിക്കുകയും പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്തു വരുന്നു. നൃത്താധ്യാപകനായ സന്തോഷ് നാട്യാഞ്ജലി -ജലജ ദമ്പതികളുടെ മകളാണ് വിപഞ്ചിക ' , 

No comments