'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
കമലേശ്വരം: സയനൈഡ് കഴിച്ച് ജീവനൊടുക്കുകയാണെന്ന് ഫാമിലി ഗ്രൂപ്പിൽ സന്ദേശം. പൊലീസ് എത്തിയപ്പോൾ സോഫയിൽ ഇരിക്കുന്ന നിലയിൽ അമ്മയും മകളും. തിരുവനന്തപുരം കമലേശ്വരത്താണ് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രൂപ്പിലെ സന്ദേശം കണ്ട് ബന്ധുക്കൾ അയൽവാസികൾക്ക് നൽകിയ വിവരം അനുസരിച്ച് പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്. എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. ഗ്രീമയുടെ മൃതദേഹത്തിന് മുകളിൽ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹമുണ്ടായിരുന്നത്. ഇവർ സയനൈഡ് കഴിച്ചുവെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
No comments