അധ്യാപക സർവ്വീസ് സംഘടന സമര സമിതി സമരചങ്ങല നാളെ
കാസർകോട് : പന്ത്രണ്ടാം ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കുക, കെഇആർ പാർട്ട് മൂന്ന് പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തി ജനുവരി 22 ന് നാളെ കാസർകോട് സിവിൽ സ്റ്റേഷനു മുന്നിൽ സമരചങ്ങല സംഘടിപ്പിക്കും. സമര ചങ്ങലയിൽ മുഴുവൻ ജീവനക്കാരും അധ്യാപകരും അണിനിരക്കണമെന്ന് അധ്യാപക സർവ്വീസ് സംഘടന സമരസമിതി ജില്ലാ ചെയർമാൻ സുനിൽകുമാർ കരിച്ചേരിയും കൺവീനർ സി.കെ ബിജുരാജും അഭ്യർത്ഥിച്ചു. സമരചങ്ങലയിൽ പങ്കെടുക്കാൻ എത്തുന്നവർ ഉച്ചക്ക് ശേഷം 3 മണിക്ക് സിവിൽ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേരണം. ജില്ലാ പഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിക്കുന്ന ചങ്ങല സിവിൽ സ്റ്റേഷൻ പരിസരം വഴി ആദായ നികുതി ഓഫീസ് വരെ നീളും.
No comments