വാളൂർ - നാന്തിയടുക്കം - മിച്ചഭൂമി ഉന്നതി റോഡ് ഗതാഗത യോഗ്യമാക്കണം
കരിന്തളം: വാളൂർ - നാന്തിയടുക്കം - മിച്ചഭൂമി ഉന്നതി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് വാളൂർ തേജസ്വിനി പുരുഷ സ്വയം സഹായ സംഘം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. വി. അനിൽ കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം എൻ. രമണൻ സംസാരിച്ചു. കെ ഭാസ്ക്കരർ സ്വാഗതം പറഞ്ഞു
... ഭാരവാഹികൾ : കെ. ഗംഗാധരൻ (പസിഡണ്ട് ) എം.കെ.ശശി (വൈസ് പ്രസിഡണ്ട്) കെ.ഭാസ്ക്കരൻ (സെക്രട്ടറി) പി.ആർ. ദിനേശൻ (ജോ: സെക്രട്ടറി |വി. അനിൽകുമാർ - ട്രഷറർ
No comments