Breaking News

ഇരിയണ്ണിയില്‍ വീണ്ടും പുലി ഭീതി; വളര്‍ത്തുനായയെ കടിച്ച് കൊന്നു


വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നു. ഇരിയണ്ണി പായത്തിലെ വയറിംഗ് തൊഴിലാളി സന്തോഷിന്റെ വീട്ടിലെ ഒരു വയസ് പ്രായമുള്ള വളര്‍ത്തുനായയെയാണ് തിങ്കളാഴ്ച പുലി കടിച്ചു കൊന്നത്. കെട്ടിയിട്ടിരുന്ന നായയുടെ ശരീരത്തിന്റെ പകുതി ഭാഗം ഭക്ഷിച്ച നിലയിലാണ് ജഡം ഇന്ന് രാവിലെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സന്തോഷിന്റെ ബന്ധു കുഞ്ഞിക്കണ്ണന്‍ മണിയാണിയുടെ രണ്ട് നായ്ക്കളെ മാസങ്ങള്‍ക്ക് മുമ്പ് പുലിപിടിച്ചിരുന്നു. ഇരിയണ്ണി, പായം, കുണിയേരി, ബേപ്പ് പ്രദേശങ്ങളില്‍ പുലി ഭീതി രൂക്ഷമാണ്.


No comments