വർഗീയതെക്കെതിരായ ബഹുജന സംഗമം വിജയിപ്പിക്കണം-ഡി വൈ എഫ് ഐ...ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് സമ്മേളനം
നീലേശ്വരം : ഗാന്ധിയെ ഓർക്കാം കേരളത്തെ കാക്കാം എന്നമുദ്രാവാക്യമുയർത്തി ജനുവരി 30 നു കാഞ്ഞങ്ങാട് നടക്കുന്ന ബഹുജന സംഗമം വിജയിപ്പിക്കാൻ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് സമ്മേളനം അഭ്യർത്ഥിച്ചു ബങ്കളം സ. പുഷ്പ്പൻ നഗറിൽ നടന്ന സമ്മേളനം ഡി വൈ എഫ് ഐ
കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. എം വി ദീപേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അമൃത സുരേഷ് രക്തസാക്ഷി പ്രമേയവും, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജിത്ത് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേദ്യ, ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ കനേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അനുമോദിച്ചു. സംഘാടകസമിതി ചെയർമാൻ വി പ്രകാശൻ സ്വാഗതം പറഞ്ഞു.കെ വിനോദ് നന്ദി പറഞ്ഞു സമ്മേളനം 25 അംഗ ബ്ലോക്ക് കമ്മിറ്റിയെയും, 30 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ: എം വി രതീഷ് (സെക്രട്ടറി ),
അമൃത സുരേഷ്, എ അഭിജിത്ത് (ജോയിന്റ് സെക്രട്ടറി), കെ സനു മോഹൻ (പ്രസിഡൻ്റ്),
ജിതേഷ് പാലായി, സച്ചിൻ ഒ എം (വൈസ് പ്രസിഡന്റ്)
നിതീഷ് കെ. പി, ധനേഷ് കോളംകുളം (എക്‌സിക്യൂട്ടീവ് ).
പി അഖിലേഷ് (ട്രഷറർ)
No comments