Breaking News

കുമ്പള വെടിക്കെട്ട്; കേസെടുത്ത നടപടി അപലപനീയം: എംഎൽ അശ്വിനി


കുമ്പള : കണിപുര ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന വെടിക്കെട്ടിനെതിരെ കേസെടുത്ത പൊലീസ് നടപടി അപലപനീയവും ഹിന്ദുസമൂഹത്തിന് നേർക്കുള്ള ഭരണകൂടത്തിൻ്റെ വെല്ലുവിളിയുമാണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി. 

ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് കരിമരുന്ന് പ്രയോഗം നടക്കാറുണ്ട്. എല്ലാ വർഷവും എന്ന പോലെ ഈ വർഷവും വെടിക്കെട്ടിന് ക്ഷേത്ര അധികൃതർ തയ്യാറെടുത്തിരുന്നു. ഇത് തടസ്സപ്പെടുത്താനാണ് പോലീസിൻ്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായത്. ഹൈന്ദവാരാധനാലയങ്ങളിലെ ചടങ്ങുകൾക്കും ഹിന്ദുക്കളുടെ വിശ്വാസങ്ങൾക്കുമെതിരെ മാത്രമാണ് കേരളത്തിൽ പൊലീസ്  കേസെടുക്കുന്നത്. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഇതര മതസ്ഥർ നടത്തുന്ന ആഘോഷങ്ങൾക്കെതിരെ ചെറുവിരലനക്കാൻ പൊലീസിനും സംസ്ഥാന ജില്ലാ ഭരണകൂടങ്ങൾക്ക് ധൈര്യമില്ലെന്നും അശ്വിനി പ്രതികരിച്ചു

No comments