വിജയ്ക്ക് കനത്ത തിരിച്ചടി, 'ജനനായകൻ' റിലീസിന് അനുമതിയില്ല
ചെന്നൈ: വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സാങ്കേതികമായ കാരണങ്ങളാലാണ് കോടതി ഉത്തരവിലേക്ക് പോയിരിക്കുന്നത്. തങ്ങൾക്ക് എതിർ സത്യവാങ്ങ്മൂലം നൽകാനുള്ള സമയം കിട്ടിയില്ല എന്ന സെൻസർ ബോർഡിന്റെ വാദം ശരിവച്ചുകൊണ്ടാണ് പ്രദർശനാനുമതി നിഷേധിച്ചത്.
No comments