47മത് സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പരപ്പയിൽ സമാപിച്ചു കോഴിക്കോട് ചമ്പ്യൻമാർ
പരപ്പ : നാൽപ്പത്തി ഏഴാമത് സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചമ്പ്യൻ ഷിപ്പ് പരപ്പയിൽ സമാപിച്ചു. ഡോക്ടർ സജീവ് മറ്റത്തിൽ ഫ്രഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ചമ്പ്യാൻ ഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ചമ്പ്യൻമാരായി. തൃശൂരും കണ്ണുരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കേരള പോലീസ്ന്റെ മുൻ വോളി താരംബാലൻ ബളാലിന്റെ സ്മരണക്കു മക്കൽ നല്കിയ ട്രോഫികളും പരപ്പ നേതാജി ക്ലബ്ന്റെ വോളി താരം പി ജയരാജൻ സ്മരണയ്ക്ക് മരുമക്കൽ നല്കിയ ട്രോഫികളും നാഷണൽ വോളിബോൾ താരം അഞ്ജു ബാലകൃഷ്ണൻ സമ്മാനിച്ച .രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫികൾ എം. പി. ജോസഫും, മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി സഘാടക സമിതി കൺവീനർ കെ പി ബാലകൃഷ്ണനും സമ്മാനിച്ചു. 4 ദിവസങ്ങളിലായ് പരപ്പയിലെ കായികപ്രേമികളെ ആവശത്തിലാഴ്ത്തിയ കൗമാര കായിക മാമാങ്കത്തിന് മുൻഇന്ത്യൻ താരം ജോബി ജോസഫിന്റെയും , കാസർഗോഡ് MP രാജ്മോഹൻ ഉണ്ണിത്താന്റെയും സാന്നിധ്യo പ്രത്യേകം സജ്ഞമാക്കിയ സജീവ് മറ്റത്തിൽ സ്റ്റേഡിയം സാക്ഷിയായ്. സമാപന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപെർസൻ കെ പി ചിത്രലേഖ ഉത്ഘടനം ചെയ്തു. ഡോക്ടർ സജീവ് മറ്റം, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി വി വി വിജയമോഹൻ, റോയ് നെല്ലിയടുക്കം, മാണിയൂർ ബാലകൃഷ്ണൻ, ഹരീഷ് പി നായർ, സിജോ പി ജോസഫ്, സലിംപരപ്പ എം പി, ജഗതീഷ് പ്രസാദ്, വി കൃഷ്ണൻ സംസാരിച്ചു
No comments