Breaking News

പയ്യന്നൂർ-ഭീമനടി-എളേരി കോളേജ് റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചു... എളേരി കോളേജ് പരിസരത്തു വെച്ച് സ്വീകരണം നൽകി


പയ്യന്നൂർ ഡിപ്പോയിൽ നിന്ന് കാസറഗോഡ് ജില്ലയിലെ മലയോര മേഖലയിലെ വിദ്യാർത്ഥികൾക്കും, ജനങ്ങൾക്കും ഉപകാരപ്രദമായി  പയ്യന്നൂരിൽ നിന്ന് രാവിലെ 7.30 ന് പുറപ്പെട്ട് കാങ്കോൽ, സ്വാമിമുക്ക്,ചീമേനി, പള്ളിപ്പാറ, മുക്കട, ഭീമനടി വഴി എളേരി കോളേജിൽ 9.00 ന് എത്തിച്ചേരുന്ന രീതിയിൽ സർവീസ് ആരംഭിച്ചു. 9.05 ന് എളേരിയിൽ നിന്ന് പുറപ്പെട്ട് ഭീമനടി, കുന്നുംകൈ, കാലിച്ചാമരം, നീലേശ്വരം, ചെറുവത്തൂർ, കരിവെള്ളൂർ വഴി പയ്യന്നൂരിൽ എത്തിച്ചേരും. പയ്യന്നൂരിൽ നിന്ന് കാങ്കോൽ, ചീമേനി, പള്ളിപ്പാറ, വഴി എളേരി കോളേജിലേക്ക് ബസുകൾ ഒന്നും ഇല്ലാത്തതിനാൽ അദ്ധ്യാപകർക്കും, വിദ്യാർഥികൾക്കും,  ഉണ്ടായിരുന്ന യാത്രാ വിഷമതകൾക്ക് പരിഹാരമായി.

ബസിന് എളേരി കോളേജ് പരിസരത്തു വെച്ച് വെസ്റ്റ് എളേരി പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജനാർദ്ദനൻ , വാർഡ് മെമ്പർ അനിൽ, പാസ്സഞ്ചർസ് അസോസിയേഷൻ കൺവീനർ എം. വി.രാജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസ് ജീവനക്കാരെ വെസ്റ്റ് എളേരി പഞ്ചായത്ത്‌ മെമ്പർമാരായ കെ.ജനാർദ്ദനൻ, അനിൽ എന്നിവർ ഹാരമണിയിച്ച് സ്വീകരിച്ചു. 

പയ്യന്നൂർ നിന്ന് മുൻപ് ഉണ്ടായിരുന്ന കോളേജ് സർവീസ് റീസ്റ്റാർട്ട് ചെയ്യുവാൻ പഞ്ചായത്ത്‌ മെമ്പർമാരും, പാസ്സഞ്ചർസ് അസോസിയേഷനും ബഹുമാന്യരായ തൃക്കരിപ്പൂർ MLA ശ്രീ. രാജഗോപാലിനും, Ksrtc സി.എം. ഡി. ക്കും, പയ്യന്നൂർ എ. ടി. ഒ. ക്കും നിവേദനം നൽകി യിരുന്നു.

No comments