വിമുക്തി കാസർഗോഡ് ഡിവിഷൻ വെള്ളരിക്കുണ്ട് സർക്കിൾ ഇ കെ നയനാർ ഗവണ്മെന്റ് കോളേജ് എളേരിത്തട്ടിൽ വെച്ച് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
എളേരി : ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.ശ്രദ്ധ/നേർക്കൂട്ടം കമ്മിറ്റികളുടെയും എൻ. എസ്. എസ്.യൂണിറ്റിന്റെയും സഹകരണത്തോടെ ഇ കെ നയനാർ ഗവണ്മെന്റ് കോളേജ്, എളേരിതട്ട് വച്ചു 20.01.2026 ന് നടന്ന സെമിനാർ "യുവതയ്‌ക്കൊപ്പം"പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മാത്യു പ്ലാമൂട്ടിൽ അദ്ധ്യക്ഷതവഹിച്ചു. വിമുക്തി മാനേജർ അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ചു.മാക്സ് മൈൻഡ് അരവഞ്ചാലിലെ സൈക്കാട്രിക് കൗൺസിലർ ശ്രീ.അലൻ ജോ ടോം ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അഷറഫ് സി കെ സ്വാഗതവും, വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീമതി. സ്നേഹ കെ എം നന്ദിയും പ്രകാശിപ്പിച്ചു. നൂറിലധികം വിദ്യാർത്ഥികൾപങ്കെടുത്തു.
No comments