Breaking News

വിഷ്ണു ബാലകൃഷ്ണൻ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.. മുഴുവൻ ചിലവും ഏറ്റെടുത്ത് കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


കൊന്നക്കാട് : പ്രതിസന്ധികളെ മനോധൈര്യം കൊണ്ട് നേരിട്ട് കലാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മാലോത്ത് കസബയിലെ വിദ്യാർത്ഥിയായ പനതാങ്ങി ഉന്നതിയിലെ വിഷ്‌ണു ബാലകൃഷ്ണന് പിന്തുണയുമായി കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കുച്ചുപുഡിയിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടി സംസ്ഥാന കലോത്സവത്തിന് അർഹനായിരുന്നു.സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി വരുന്ന  ചിലവിന്റെ തുക കണ്ടെത്താനുള്ള ബുദ്ധിമുട്ട്  മാധ്യമ വാർത്തകളിലൂടെ അറിഞ്ഞ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങൾ ഇടപെടുകയായിരുന്നു.വിഷ്ണുവിന് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ കൂട്ടായ്മ അംഗങ്ങളിൽ നിന്ന് സ്വരൂപ്പിച്ച തുക 20500 രൂപ കൂട്ടായ്മ അംഗങ്ങൾ അദ്ധ്യാപകർക്കൊപ്പം വിഷ്ണുവിന്റെ വീട്ടിൽ എത്തി കൈമാറി. കൂട്ടായ്മ അംഗങ്ങൾ ആയ എൻ.ഡി. വിൻസെന്റ്,മാലോത്ത് കസബ സ്കൂളിലെ അദ്യാപകനായ മാർട്ടിൻ ഓളോമന, വിൻസെന്റ് കുന്നോല,ബിനീഷ് പരമേശ്വർ, വിനോദ് കുമാർ പി ജി, ജോമോൻ പിണക്കാട്ട് പറമ്പിൽ, പ്രദീപ്‌ കെ., ജിജൊ ആക്കാട്ടുകുന്നേൽ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥിനിക്ക് വീട് നിർമിച്ച് നൽകിയതടക്കo കഴിഞ്ഞ പത്ത് വർഷമായി നടന്നു വരുന്ന  കാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഡാർലിൻ ജോർജ് കടവൻ, ഗിരീഷ് വട്ടക്കാട്ട്, മിഥുൻ കച്ചിറമറ്റo എന്നിവർ പറഞ്ഞു.

No comments