Breaking News

ചിറ്റാരിക്കാൽ തോമാപുരം സെന്റ് തോമസ് ഫോറോന പള്ളിയിൽ തിരുനാളിന് തുടക്കമായി ഫാദർ ഡോ.മാണി മേൽവട്ടം കൊടിയേറ്റ് നടത്തി


ചിറ്റാരിക്കാൽ : തോമാപുരം സെന്റ് തോമസ് ഫോറോന പള്ളിയിൽ തിരുനാളിന് തുടക്കമായി. 11 ന് സമാപിക്കും. വെള്ളി വൈകിട്ട് അഞ്ചിന് ഫാദർ ഡോ. മാണി മേൽവട്ടം കൊടിയേറ്റ് നടത്തി.എല്ലാ ദവസവും വൈകിട്ട് 4. 30ന് ആരാധനയും,5 ന് കുർബാനയും ഉണ്ടാകും.ഞായറാഴ്ച രാവിലെ 5.30 നും, 9.30 നും കുർബാന ഉണ്ടാകും.10ന് വൈകിട്ട് 6 ന് ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണവും,  രാത്രി 9 ന് അഷ്ടപദി കാലിക്കറ്റ്‌ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് നൈറ്റും ഉണ്ടാകും.വിവിധ ദിവസങ്ങളിലെ തിരുകർമ്മങ്ങൾക്ക് ഫാ. മാണി മേൽവട്ടം, ഫാ. ആൽബിൻ തെങ്ങുംപള്ളിൽ, ഫാ.ജുബിൻ കണിപറമ്പിൽ, ഫാ. ജോബിൻ മണവാളൻ,ഫാ. ബിജു മീൻപുഴക്കൽ, ഫ. ജിതിൻ വയലുങ്കൽ,ഫാ. അമൽ തൈപറമ്പിൽ, ഫാ. ഡീക്കൻ ആൽബിൻ പീറ്റർ, ഫാ.അമൽ പൂക്കുളത്തേൽ, ഫാ.ഫ്രാൻസിസ് പാലമൂട്ടിൽ, ഫാ.ജോബി കോവാട്ട്, ഫാ. ജോസഫ് കാക്കരമറ്റത്തിൽ, ഫാ.സെബാസ്റ്റ്യൻ ഇടയാടിയിൽ, അതരൂപത വികാരി ജനറൽ മോൺ. ആന്റണി മുതുകുന്നേൽ എന്നിവർ കാർമ്മികത്വം വഹിക്കും.  

No comments