ചെറുപുഴ കാക്കയംചാലിൽ ആക്രി കടയിൽ വൻ തീപിടുത്തം.പുലർച്ചെ ഒരുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്.പെരിങ്ങോത്ത് നിന്നും എത്തിയ ഫയർഫോഴ്സ് തീ അണച്ചു
ചെറുപുഴ: കാക്കയംചാലിൽ വൻ തീപ്പിടുത്തം. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കാക്കയംചാലിലെ ആക്രിക്കടയ്ക്ക് സമീപം കൂട്ടിയിട്ടിരുന്ന പാഴ് വസ്തുക്കളാണ് കത്തിയത്. തീ കത്തുന്നത് കണ്ട് ഇതുവഴി കടന്നുപോയ യാത്രക്കാർ ചെറുപുഴ പൊലീസ് സ്റ്റേഷനിലും തുടർന്ന് പെരിങ്ങോം അഗ്നിരക്ഷാ നിലയത്തിലും വിവരം അറിയിക്കുകയായിരുന്നു. തീ കൂടുതൽ പടരാതിരുന്നത് കൊണ്ട് വൻ നഷ്ടം ഒഴിവായി.
No comments