കണ്ണിവയൽ ഗവ: ടീച്ചർ ട്രെയിനിംഗ് സെൻ്ററിൽ മെനസ്ട്രുവൽ കപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു
ഈസ്റ്റ് എളേരി: സാനിറ്ററി നാപ്കിനുകളുടെ ഉപയോഗം ഒഴിവാക്കാനും ആരോഗ്യവും ശുചിത്വവും ഉറപ്പാക്കാനുമായി സംസ്ഥാന തലത്തിൽ ഹരിതകേരളം മിഷൻ നടത്തുന്ന പ്രോജക്ടിൻ്റെ ഭാഗമായി കണ്ണിവയൽ ഗവ: ടീച്ചർ ട്രെയിനിംഗ് സെൻ്ററിലെ മുഴുവൻ അധ്യാപക വിദ്യാർത്ഥികൾക്കും മെനസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. മെനസ്ട്രുവൽ കപ്പുകളുടെ വിതരണോദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ പി സി നിർവ്വഹിച്ചു. ഹരിത കേരള മീഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ കെ രാഘവൻ ബോധവത്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു.വാർഡ് മെമ്പർ ഷേർളി ചീങ്കല്ലേൽ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ഇ പി പ്രകാശൻ,സീനിയർ അസിസ്റ്റൻ്റ് സോജിൻ ജോർജ് കെ എം, സുപ്രിയ കെ, പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ :രതീഷ് പി, നോഡൽ ഓഫീസർ സിന്ധു വി എൻ തുടങ്ങിയവർ സംസാരിച്ചു.
No comments