മടിക്കൈയിൽ തെയ്യം കെട്ട് മഹോത്സവത്തിന് 6000 ബോട്ടിൽ കുടിവെള്ളവും മാറ്റുകളും സംഭാവനയായി സമസ്ത
മടിക്കൈ: സമസ്ത 100-ാം വാർഷിക സമ്മേളനത്തിന്റെ നഗരിയിൽ നിന്ന് മടിക്കൈ ഓർക്കോൽ മീത്തല പുര തറവാട്ടിൽ മാർച്ച് 6, 7, 8 തീയതികളിൽ നടക്കുന്ന ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തോടനുബന്ധിച്ച് 6000 ബോട്ടിൽ കുടിവെള്ളവും വിരിക്കാനുള്ള മാറ്റുകളും സംഭാവനയായി ആഘോഷ കമ്മിറ്റിക്ക് കൈമാറി.
മഹോത്സവത്തിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ സംഭാവന. ആഘോഷ കമ്മിറ്റി ഭാരവാഹികൾ സംഭാവന സ്വീകരിച്ചു. മഹോത്സവം ജനപങ്കാളിത്തത്തോടെയും വിപുലമായ ഒരുക്കങ്ങളോടെയും സംഘടിപ്പിക്കുന്നതായി കമ്മിറ്റി അറിയിച്ചു. സംഭാവന നൽകിയ സമസ്ത സംഘാടകർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
No comments