മലയോര ഹൈവേയിലെ അശാസ്ത്രീയത മൂലമുള്ള അപകട പരമ്പര ;കോൺഗ്രസ്സ് നിരാഹാരസമരം 13 ന് നിരാഹാര സമരത്തിന് മുന്നോടിയായി കാറ്റാംകവലയിൽ സമരസമിതിയുടെ നേതൃത്വത്തിൽ അപായ സൈൻ ബോർഡ് സ്ഥാപിച്ചു
മാലോം: മലയോരഹൈവേയിലെ അശാസ്ത്രീയ മായ നിർമ്മാണം മൂലം അപകടങ്ങൾ തുടർക്കഥ ആവുകയും അപകടത്തിൽപ്പെട്ട് നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയ്ക്ക് എതിരെ ബഹുജന പങ്കാളിത്ത ത്തോടെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസം 13 ന് നടക്കും.അപകട പരമ്പര തുടരുമ്പോഴും മരുതോം , കാറ്റാൻ കവല പ്രദേശങ്ങളിൽ നിർമ്മാണം പൂർത്തീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഉപവാസമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
നിരാഹാര സമരത്തിന് മുന്നോടിയായി കാറ്റാ കവലയിൽ സമരസമിതിയുടെ നേതൃത്വത്തിൽ അപായ സൈൻ ബോർഡുകൾ സ്ഥാപിച്ചു..13 ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന നിരാഹാര സമരത്തിൽ ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നുള്ളവർ പങ്കെടുക്കും.ബഹുജന പങ്കാളിത്തം കൂടി ഉറപ്പ് വരുത്തി പറമ്പ റോഡ് ജങ്ഷനിലാണ് നിരാഹാരമിരിക്കുന്നത്.കാറ്റാൻ കവലയിൽ നിന്നും വള്ളിക്കടവിലേക്ക് വരുന്ന ചെങ്കുത്തായ ഇറക്കത്തിൽ മറ്റപ്പള്ളി വളവിലെ റോഡിന് വീതി കൂട്ടി അവിടത്തെ ലെവൽസിലും അലൈൻമെന്റിലും വന്നിരിക്കുന്ന അപാകതകൾ പരിഹരിക്കുക .ചുള്ളി മരുതോം തട്ട് കാറ്റാൻ കവല വനമേഖലയിലെ മലയോര ഹൈവേയുടെ പണി ഉടൻ പുന:രാരംഭിക്കുക ഇട്ടിത്തട്ട് എസ് വളവിലും അതിന് താഴെയും ലെവൽസിലും അലൈൻമെന്റിലും വന്ന അപാകതകൾ പരിഹരിക്കുക മലയോര ഹൈവേയിൽ വള്ളിക്കടവിലെ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ അനുവദിച്ച പാലത്തിൻ്റെപണി എത്രയും വേഗം ആരംഭിക്കാനും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കുക മലയോര ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പകുതിയും പ്രകാശിക്കുന്നില്ല അത് നന്നാക്കി പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുക മലയോര ഹൈവേയുടെ പണിപൂർത്തിയായ സ്ഥലങ്ങളിൽ റോഡ് മാർക്കിംഗ് നടത്തി സൈൻ ബോർഡുകൾ സ്ഥാപിക്കുക മലയോര ഹൈവേയുടെ തകർച്ച ഇല്ലാതാക്കാൻ റോഡിൻ്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് പിച്ചിംഗ് നടത്തുക ചെറുപുഴ ചിറ്റാരിക്കാൽ റീച്ചിലെ ലെവൽസിൽ വന്ന അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം..
മൂന്ന് പഞ്ചായത്തു കളിലെയും ജനപ്രധി നിധികളും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനപ്രധി നിധി കളും പ്രവർത്തകരും പങ്കെടുക്കുന്ന നിരാഹാരസമരംഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉപവാസസമരം ഉത്ഘാടനം ചെയ്യും.കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിക്കും
പത്ര സമ്മേളനത്തിൽ സമര സമിതി ചെയർമാൻ ടോമി പ്ലാച്ചേരി. കൺ വീനർ ജോയ് ജോസഫ് രക്ഷാധി കാരി രാജു കട്ടക്കയം. വെസ്റ്റ് എളേരി മണ്ഡലംകോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് പ്രമോദ് മക്കാ കോടൻ. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി. ഭാസ്കരൻ. വി. ജെ. അൻഡ്റൂസ്. എന്നിവർ പങ്കെടുത്തു...
No comments