ബളാൽ കുഴിങ്ങാട് വിജിതിന്റെ ചികിത്സക്കായി സ്വരൂപിച്ച 340921.97 രൂപ കൈമാറി...കാലിന്റെ ശസ്ത്രക്രിയ പൂർത്തിയായി
വെള്ളരിക്കുണ്ട് : ജന്മനാ കാലിന് ബാധിച്ച അസുഖം മൂലം നടക്കാൻ കഴിയാതെ ഇരുന്ന കുഴിങ്ങാട് സ്വദേശിയായ വിജിത്തിന്റെ ചകിത്സക്കായി ചികിത്സാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും നല്ല മനസ്സുകളുടെയും സഹായത്തോടെ സ്വരൂപിച്ച 3 ലക്ഷത്തോളം രൂപ (340921.97) വിജിത്തിന്റെ ചകിത്സക്കായി കൈമാറി .തുടർന്ന് മേൽ നിശ്ചയിച്ച പ്രകാരം കിട്ടിയ ചികിത്സാസഹായം ഉപയോഗിച്ച് വിജിത്തിന്റെ കാലിന് ഓപ്പറേഷൻ നടത്തുകയും അത് വിജയകരമാവുകയും വിജിത്ത് ഇപ്പോൾ വിശ്രമത്തിലുമാണ് ആയതിനാൽ ചകിത്സസഹായത്തിനായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തുവെന്നും സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ചകിത്സ സഹായകമ്മിറ്റി അറിയിച്ചു .
No comments