'കരുണം പ്രതിഭാ പുരസ്കാരം' 25, നൃത്താധ്യാപകനായ സന്തോഷ് നാട്യാഞ്ജലിക്ക് പ്രശസ്ത കൂച്ചിപ്പുടി ഗുരുവും നർത്തകിയും സിനിമാതാരവുമായ അനുപമമോഹൻ ഉപഹാരസമർപ്പണം നടത്തി
എറണാകുളം /വെള്ളരിക്കുണ്ട് : എറണാകുളം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കരുണം - എ ക്രിയേറ്റീവ്'ഹെൽപ്പ് ഡസ്ക് 'ഏർപ്പെടുത്തിയ 'കരുണം പ്രതിഭാ പുരസ്കാരം' 25, നൃത്താധ്യാപകനായ സന്തോഷ് നാട്യാഞ്ജലിക്ക് . ഫെബ്രുവരി 26 ന് ചങ്ങമ്പുഴ പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത കൂച്ചിപ്പുടി ഗുരുവും നർത്തകിയും സിനിമാതാരവുമായ അനുപമമോഹൻ ഉപഹാരസമർപ്പണം നടത്തി. നാടക,മൈം ,നൃത്ത രംഗത്തെ നിരവധി പ്രതിഭകൾ ചടങ്ങിൽ സംബന്ധിച്ചു. കലാരംഗത്തുള്ളവർക്ക് പ്രോത്സാഹനവും പിന്തുണയുമായി നിൽക്കുന്ന കരുണം ഗ്രൂപ്പ്, ഡിസമ്പർ 26 ന് നാഷനൽ ലെവൽ ഡ്രാമ- മൈം ഫെസ്റ്റ് നടത്തുമെന്ന് ശ്രീ. ബൈജു കരുണാകരൻ ചടങ്ങിൽ വച്ച് അറിയിച്ചു.
No comments