പെരിയ ബസാറിൽ മൂന്നു തട്ടുകടകൾക്ക് തീയിട്ടു ; അക്രമികൾ എത്തിയത് ബൈക്കിലെന്ന് സംശയം
കാസർകോട്: പെരിയ ബസാറിൽ മൂന്നു തട്ടുകടകൾക്ക് തീയിട്ടു. പെരിയ പെട്രോൾ പമ്പിനു സമീപത്തെ മുഹമ്മദ് കുഞ്ഞി, നവോദയ സ്കൂളിനു സമീപത്തെ മുഹമ്മദ് കുഞ്ഞി, നവോദയ നഗർ എമിൻ സ്കൂളിനു സമീപത്തെ ജബ്ബാർ എന്നിവരുടെ കടകൾക്കാണ് തീയിട്ടത്. മൂന്നു കടകളും ദേശീയപാതയുടെ രണ്ടുവശങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിലാണ്. വിവരമറിഞ്ഞ് ബേക്കൽ പൊലീസും കാഞ്ഞങ്ങാട്ട് നിന്നു ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. സീനിയർ ഫയർ ആന്റ് റസ്ക്യു ഓഫീസർ ഗണേഷ്, ഫയർ ആന്റ് റസ്ക്യു ഓഫീസർ ഇ ഷിജു, എ അതുൽ, ഡ്രൈവർ പ്രിത്വിരാജ്, ഹോംഗാർഡുമാരായ പി .നാരായണൻ, ഇ സന്തോഷ് കുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്. സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ് പൊലീസ്. തീവെയ്പിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. ബൈക്കിൽ എത്തിയവരാണ് അക്രമത്തിനു പിന്നിലെ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
No comments