കരിന്തളം കീഴ്മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം : ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു
കരിന്തളം:കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 17, 18, 19 തീയതികളിൽ നടക്കുന്ന പുനഃപ്രതിഷ്‌ഠാ ബ്രഹ്മകലശ മഹോത്സവത്തിൻ്റെ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം ക്ഷേത്രത്തിൽ വെച്ച് നടന്നു.ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം വി പത്മനാഭന്റെ അധ്യക്ഷതയിൽ നടന്ന യോഗം
ഉത്തരമലബാർ ക്ഷേത്ര സംരക്ഷണ സമിതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി നാരായണൻ കൊളത്തൂർ ഉദ്ഘാടനം ചെയ്തു.സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി ടി നന്ദകുമാർ ആദ്യ ഫണ്ട് ഏറ്റുവാങ്ങി.വാർഡ് മെമ്പർ എൻ രമണൻ,ക്ഷേത്രം കോയിമ എം.സി നാരായണൻ നായർ,എസ് കെ ചന്ദ്രൻ,പുതിയൂർ കുഞ്ഞിരാമൻ, കെ ഗംഗാധരൻ,പി പവിത്രൻ എന്നിവർ സംസാരിച്ചു.സാമ്പത്തിക കമ്മിറ്റി കൺവീനർ കെ വി ശശികുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ബി കെ തങ്കരാജ് നന്ദിയും പറഞ്ഞു.
No comments