സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദീന് ജാമ്യം
കൊച്ചി: സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദീന് ജാമ്യം. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയാണ് ഷംസുദീന് ജാമ്യം നൽകിയത്. പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച സാഹചര്യത്തിൽ എന്തിനാണ് തിരക്ക് പിടിച്ച അറസ്റ്റെന്ന് പൊലീസിനോട് കോടതി ചോദിച്ചു. ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ കാര്യത്തില്‍ നാളെ ഹാജരായി വിശദീകരണം നൽകാൻ തൃപ്പൂണിത്തുറ എസ്എച്ച്ഒയ്ക്ക് കോടതി നിർദേശം നല്‍കി. ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് രാത്രി അറസ്റ്റ്. ഇന്ന് മുൻകൂർ ജാമ്യം പരിഗണിക്കാൻ ഇരിക്കവേ ഇന്നലെ രാത്രിയായിരുന്നു അറസ്റ്റ്.
No comments