Breaking News

കണ്ണൂരിൽ എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്.




കണ്ണൂർ: കണ്ണൂരിൽ എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. വി കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽകുമാർ ആയിരുന്നു. പ്രഫ എം എൻ വിജയൻ്റെ മകനാണ് വിഎസ് അനിൽകുമാർ.

എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് വി എസ് അനിൽകുമാർ. ഇന്ന് രാവിലെയാണ് വീടിന് മുന്നിൽ ​ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുത്തത്. വി കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശന ചടങ്ങിലല്ലാതെ ആർക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളൊന്നും ഇല്ലെന്നാണ് വിവരങ്ങൾ. സിപിഎമ്മിനെതിരെ വിമർശനങ്ങൾ അന്ന് നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സിപിഎം പ്രവർത്തകരായിരിക്കും ഇതിന് പിന്നിലെന്നാണ് സംശയം. കണ്ണപുരത്തെ മരുതം എന്ന വീട്ടിലാണ് റീത്ത് കണ്ടത്. കണ്ണപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

No comments