ഹെൽത്തി കേരള ക്യാമ്പയിൻ വാഹന പര്യടനത്തിന് വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബളാൽ ഗവണ്മെന്റ് ഹൈസ്കൂളിൽ സ്വീകരണം നൽകി
വെള്ളരിക്കുണ്ട് : കേരള സർക്കാർ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തുന്ന ഹെൽത്തി കേരള ക്യാമ്പയിൻ വാഹന പര്യടനത്തിന് വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബളാൽ ഗവണ്മെന്റ് ഹൈസ്കൂളിൽ സ്വീകരണം നൽകി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത എ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന ഫൈസൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി വി ശ്രീധരൻ, മെഡിക്കൽ ഓഫീസർ ഡോ വി ഷിനിൽ, ഹെഡ് മിസ്ട്രെസ് സി ജെ രജിത,ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
No comments