കെ എസ് ആർ ടി സി തൊഴിലാളികളും എളേരി കോളേജ് വിദ്യാർഥികളും ചേർന്ന് പണിമുടക്ക് ദിവസം ആനവണ്ടി കഴുകി വൃത്തിയാക്കി
വെള്ളരിക്കുണ്ട് : കെ എസ് ആർ ടി സി തൊഴിലാളികളും എളേരി കോളേജ് വിദ്യാർഥികളും ചേർന്ന് പണിമുടക്ക് ദിവസം ആനവണ്ടി കഴുകി വൃത്തിയാക്കി. എളേരി മംഗലാപുരം റൂട്ടിൽ ഓടുന്ന കാസർഗോഡ് ഡിപ്പോയുടെ ബസ് ആണ് ഇന്നത്തെ ഒഴിവ് ദിനം ആഘോഷമാക്കി കഴുകി വൃത്തിയാക്കിയത്. ജോമോൻ,സജിത്ത്, സുനിൽ എന്നി ജീവനക്കാരും കുട്ടികളും ചേർന്ന് ആണ് കഴുകിയത്. ഈ ബസ് യാത്രയിലെ സ്ഥിരം ജീവനക്കാരെയും, യാത്രികരെയും ചേർന്നുള്ള വാട്ട്സ്ആപ്പ് കൂട്ടായ്മയും വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്
No comments