Breaking News

കൊന്നക്കാട് ഗവ. എൽപി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമിച്ച സ്കൂൾ കെട്ടിടം ഇ ചന്ദ്രശേഖരൻ എംഎൽഎ നാടിന് സമർപ്പിച്ചു


വെള്ളരിക്കുണ്ട് :  കൊന്നക്കാട് ഗവ. എൽപി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമിച്ച സ്കൂൾ കെട്ടിടം ഇ ചന്ദ്രശേഖരൻ എംഎൽഎ നാടിന് സമർപ്പിച്ചു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം പൂർത്തിയാക്കിയത്. വിരമിക്കുന്ന പ്രധാനാധ്യാപിക ജിൻസി ജോസഫിന് യാത്രയയപ്പും നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ എ ലത അധ്യക്ഷയായി. മാത്യു ജോസഫ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, പഞ്ചായത്ത് സ്ഥിരംസമിതി ചയർമാൻമാരായ വി പി ജിത, മിനി മാത്യു, കുഞ്ഞിരാമൻ പാട്ടത്തിൽ, ഷാജൻ പൈങ്ങോട്ട്, ടി പി തമ്പാൻ, വി കെ ചന്ദ്രൻ, സാവിത്രി ശങ്കരൻ, മോൻസി ജോയി, കെ വി കൃഷ്ണൻ, പി സി രഘുനാഥൻ, സി ഷൈജു, എടി ബേബി, ബെന്നി ജോസഫ്, മേഴ്‌സി തോമസ്, അമ്മു കോട്ടയിൽ, കൃഷ്ണ ജിത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം സനോജ് മാത്യു സ്വാഗതവും പിടിഎ പ്രസിഡന്റ്‌ ബിനു തോട്ടേൻ നന്ദിയും പറഞ്ഞു.


No comments