Breaking News

മണിനാദം ജില്ലാ തല നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു കോടോംബേളൂർ കണ്ണാടിപ്പാറ അയ്യൻകാളി സാംസ്കാരിക വേദി ഒന്നാം സ്ഥാനം നേടി


ഒടയംചാൽ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കാസർഗോഡ് ന്റെ നേതൃത്വത്തിൽ കലാഭവൻ മണി അനുസ്മരണവും  ജില്ലാതല നാടൻ പാട്ട് മത്സരവും ചെറുവത്തൂരിൽ വെച്ച് സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ രാജു ഉദ്ഘാടനം ചെയ്തു നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകര മുഖ്യാതിധിയായി  യുവജനക്ഷേമ ബോർഡ്‌ ജില്ലാ കോർഡിനേറ്റർ എം വി രതീഷ് അദ്ധ്യക്ഷനായി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അംഗം എം വി ഷിജു ആശംസ അർപ്പിച്ചു സംസാരിച്ചു ബ്ലോക്ക്‌ കോർഡിനേറ്റർ കെ സജേഷ് സ്വാഗതവും ടീം കേരള ജില്ലാ ക്യാപ്റ്റൻ വി റനീഷ് നന്ദിയും പറഞ്ഞു. ജില്ലാ കോർഡിനേറ്റർ എം വി രതീഷ് സമ്മാനദാനം നിർവഹിച്ചു. അയ്യൻകാളി കലാകായിക സാംസ്കാരിക വേദി കണ്ണാടിപ്പാറ ഒന്നാം സ്ഥാനം നേടി 25000 രൂപയും  മൊമെന്റോയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം മദറുഅമ്മ സ്മാരക കലാവേദി പുളിങ്കുന്ന് 10000 രൂപയും മൊമെന്റോയും കരസ്ഥമാക്കി.മൂന്നാം സ്ഥാനം യുവ ക്ലബ്‌ ചെമ്പക്കാട് 5000 രൂപയും മൊമെന്റോയും കരസ്ഥമാക്കി.



No comments