ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ അക്ഷരധാരാ പുരസ്കാരം വർഗ്ഗീസ് നർക്കിലക്കാടിന്റെ കടൽ കാണാത്ത ചെറുമീനുകൾ ചെറുകഥാ സമാഹാരത്തിന് ലഭിച്ചു
ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ അക്ഷരധാരാ പുരസ്കാരം വർഗ്ഗീസ് നർക്കിലക്കാടിന്റെ കടൽ കാണാത്ത ചെറുമീനുകൾ എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. കുന്നുംകൈ എ യു പി സ്കൂൾ പ്രധാനാധ്യാപകനായ വർഗ്ഗീസ് നർക്കിലക്കാടിന്റെ ആദ്യ ചെറുകഥാസമാഹാരമാണിത്. ലോക മാതൃഭാഷാ ദിനഘോഷ പരിപാടിയുടെ ഭാഗമായി കോട്ടയം പബ്ലിക് ലൈബ്രറിൽ വെച്ച് എം എൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ ശ്രീ കുന്നത്തൂർ ജെ പ്രകാശ്, കോട്ടയം മുൻസിപ്പൽ ചെയർമാൻ ശ്രീ എം പി സന്തോഷ് കുമാർ ,ഡോ: ജോബിൻ ചാമക്കാല, ശ്രീ ഏബ്രഹാം ഇട്ടിച്ചെറിയ, ശ്രീ ടി. എസ് . സലിം, ശ്രീ സഹദേവൻ കോട്ടവിള തുടങ്ങിയവർ പുരസ്‌കാരദാന ചടങ്ങിൽ സംബന്ധിച്ചു.
No comments