ആദരിക്കൽ ചടങ്ങ് നടത്തി
മയ്യങ്ങാനം: ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ പ്രധാനകർമിയായ തെക്കുംമ്പാടൻ കുഞ്ഞികൃഷ്ണൻ സ്ഥാനമൊഴിയുന്ന ചടങ്ങും പുതിയകർമിയായി സതീശൻ പലേരി സ്ഥാനമേറ്റടുക്കൽ ചടങ്ങും ക്ഷേത്രത്തിൽ നടത്തി. കുഭമാസ സക്രമ ദിവസത്തിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന കർമിയെ ആദരിക്കലും സ്നേഹോപകാരം നൽകലും ക്ഷേത്രം സന്നിധിയിൽ നടത്തി. ചടങ്ങി ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ബാബു ചേമ്പേന അദ്ധ്യക്ഷനായി. ചടങ്ങിൽ വച്ച് കർമിയെ സി.വി ബാലകൃഷ്ണൻ, കെ.രാഘവൻ വി ശംഭു എന്നിവർ ആദരിക്കലും സ്നേഹോപകാരം നൽക്കുകയും ചെയ്തു. ശ്രീ മുത്തപ്പൻ ക്ഷേത്ര മടയൻ പി. ഭാസ്കരൻ മടയൻ അനുഗ്രഹ പ്രഭാഷണം നടത്തി .
കെ. രാമചന്ദ്രൻ, പി.കുമാരൻ, സി.വി. പ്രഭാകരൻ, വി.ശോഭന,വി.വിശ്വനാഥൻ സതീശൻ പലേരി എന്നിവർ ആശംസകൾ നേർന്നു. ക്ഷേത്ര കമിറ്റി സെക്രട്ടറി വി.വിനോദ് കുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സുജേഷ് നന്ദി പറഞ്ഞു.
No comments