Breaking News

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; 16 തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്


ഷില്ലോങ്: അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 16 തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. മേഘാലയയുടെ കിഴക്കൻ മേഖലയിലുള്ള ജൈൻതിയ മലനിരകളിലെ കൽക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.


16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി മേഘാലയ പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന സമയത്ത് ഖനിയിൽ എത്ര തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. അതിനാൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്.

സ്‌ഫോടനത്തിന് പിന്നാലെ പ്രദേശമാകെ കറുത്ത പുക വ്യാപിച്ചിരിക്കുകയാണ്. ഖനി അനാധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

No comments