Breaking News

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കാഞ്ഞങ്ങാട്‌ നഗരത്തിൽ നടന്ന വിളംബര ഘോഷയാത്ര

പടന്നക്കാട് : ബുധൻ മുതൽ പടന്നക്കാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ വർണാഭമായ വിളംബര ഘോഷയാത്ര നടത്തി. സംഘാടക സമിതി നേതൃത്വത്തിൽ നടന്ന വിളംബര ഘോഷയാത്ര ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച് കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്സ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ബാന്റ് മേളത്തിന്റെയും മുത്തുക്കുടകളുടെയും വർണ ബലൂണുകളുമേന്തി നടന്ന ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എ അശോകൻ, ഡിഎസ്എസ് ഡോ. കെ വി സുജിത്ത്, നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ. ടി ദിനേശ്, സർവകലാശാല യൂണിയൻ ചെയർമാൻ നന്ദജ് ബാബു, ജനറൽ സെക്രട്ടറി കവിത കൃഷണൻ, എം ദിൽജിത്ത്, കെ ആദിഷ, സംഘാടക സമിതി കൺവീനർ കെ പ്രണവ് തുടങ്ങിയവർ നേതൃത്വം നൽകി.അഞ്ചു നാൾ നീളുന്ന കലോത്സവം അവിസ്മരണീയമാക്കാനുള്ള പ്രവർത്തനങ്ങളിലാണ് സംഘാടകർ. പുതിയ കാലത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ കലാലയങ്ങളുടെ അനിഷേധ്യ പങ്കാളിത്തം വിളിച്ചോതുന്നതാണ് പ്രവേശന കവാടം. പ്രതിരോധത്തിന്റെ കലാവേദികളിലേക്ക് സ്വാഗതമരുളുന്ന കവാടം കാസർകോടിന്റെ കലയും സംസ്കാരവും സമന്വയിപ്പിച്ചൊരുക്കിയതാണ്. ക്യാമ്പസിനകത്ത് മരങ്ങളിൽ ഓരോ വകുപ്പുകളും അവരവരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട കുഞ്ഞു പ്ലക്കാർഡുകൾ കൊണ്ട് അലങ്കരിച്ചിരിച്ചിട്ടുണ്ട്. മലയാള സാഹിത്യ നായകന്മാരും രസതന്ത്ര വിഭാഗത്തിന്റെ തിയറികളും ചിഹ്നങ്ങളും നിറഞ്ഞുനിൽക്കുന്ന ചെറുമരങ്ങൾ.

മത്സരത്തിനെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും ഭക്ഷണം ഒരുക്കുമെന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.

വേദിയിൽ ഇന്ന്

വേദി 1രാവിലെ 9.30 കവിതാലാപനം (മലയാളം)വേദി 2രാവിലെ 9.30 പ്രസംഗം (ഇംഗ്ലീഷ്, മലയാളം)വേദി 3രാവിലെ 9.30 കവിതാലാപനം (കന്നഡ), 11.30 പ്രസംഗം (ഹിന്ദി), 12.30 കവിതാലാപനം (അറബിക്), 4 പ്രസംഗം (അറബിക്)വേദി 4രാവിലെ 9.30 കവിതാലാപനം (ഹിന്ദി), 11.30 പ്രസംഗം (ഹിന്ദി), 12.30 കവിതാലാപനം(ഇംഗ്ലീഷ്)വേദി 5 രാവിലെ 9.30 കവിതാരചന, 11.30 ചെറുകഥാ രചന, പ്രബന്ധ രചനവേദി 6: രാവിലെ 9.30 പൂക്കളംവേദി 7രാവിലെ 9.30 കാർട്ടൂൺ, 11.30 കാരിക്കേച്ചർ, 2 ഓയിൽ പെയിന്റിങ് വേദി 8രാവിലെ 9.30 തിരക്കഥ രചന, 2 കുറുങ്കഥ, 3 വിക്കി ആർട്ടിക്കിൾ വേദി 9: രാവിലെ 9.30 മെഹന്തി ഡിസൈൻ, 1 ക്വിസ് വേദി 10: രാവിലെ 9.30 ക്ലേ മോഡലിങ് വേദി 11: രാവിലെ 9.30 ഹ്രസ്വ ചിത്രം

No comments